പ്രതിസന്ധികളോട് പടവെട്ടി; ഇനി ടോക്കിയോ ഒളിമ്പിക്സിൽ കാണാം; തയ്യാറെടുത്ത് അബുജ്

mallakkambwb
SHARE

പരിമിതികളോടും നക്സൽ ആക്രമണങ്ങളോടും പടവെട്ടിക്കഴിയുന്ന കാട്ടിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ പ്രകടനം നടത്തുകയെന്ന വലിയ സ്വപ്നവുമായി പരിശീലനം നടത്തുന്ന ഒരുകൂട്ടം കുട്ടി അഭ്യാസികളെക്കാണാം. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ കാടിന്റെ മക്കളാണ് മല്ലക്കമ്പ്  പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇതാണ് മല്ലഖമ്പ്. ശാരീരിക മാനസീക ബലത്തിനും ഊർജസ്വലതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനും വേണ്ടിയാണീ പരിശീലനം എന്നൊന്നുമല്ല പറയാൻ വരുന്നത്. അതിജീവനത്തിനാണ് ഈ പഠനം. ഛത്തീസ്ഗഡിലെ നാരായൻപൂർ ആണ് ഈ സ്ഥലം. കാടിന്റെ മക്കൾ കഴിയുന്ന ഇടം. നക്സൽ ആക്രമണങ്ങൾ കൊണ്ട് വലഞ്ഞ ഒരു ജനതയാണിവിടെ കഴിയുന്നത്. അത്കൊണ്ട് കായികബലം കൂടിയേ തീരു.

ഈ കസർത്തു കാട്ടുന്നവർ ചില്ലറക്കാരല്ല. മല്ലഖമ്പിൽ അഗ്രഗണ്യർ എന്നാണ് പറയേണ്ടത്. മല്ലഖമ്പ് മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും സ്വന്തം കായിക ഇനമാണ്. അവിടെ നിന്നുള്ള തഴക്കവും പഴക്കവുമുള്ള താരങ്ങളെ ആട്ടിമറിച്ചു നിരവധി മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ കേമൻമാരാനിവർ. ഇവരിൽ 4പേർ ഇതിനോടകം തന്നെ ടോക്കിയോ ഒളിമ്പിക്സില്‍ മല്ലഖമ്പ് പ്രദര്‍ശനം നടത്താന്‍ യോഗ്യത നേടിക്കഴിഞ്ഞു. മല്ലഖബ് എന്ന പേരുപോലും കേട്ടിട്ടില്ലാത്ത, കൊടുംകാട്ടിൽ നാക്സലുകളോട് പടവെട്ടി കഴിയുന്ന അബുജ് എന്ന ആദിവാസിക്കുട്ടികളെ ഒളിംബിക്സ് എന്ന വലിയ സ്വപ്നത്തിലേക്ക് നയിച്ചത് chattisgarh armed force ലെ കോൺസ്റ്റബിൾ ആയ മനോജ്‌ പ്രസാദ് ആണ്. 2016ൽ ഈ കായികാഭ്യാസം വശമാക്കിയ മനോജ്‌ സൗജന്യമായാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. തന്റെ ശിഷ്യർക്ക് സാഹചര്യങ്ങൾ മാത്രമാണ് പരിമിതി എന്നാണ് മനോജ്‌ പറയുന്നത്.

തന്നെക്കാൾ എത്രയോ മുതിർന്ന മഹാരാഷ്ട്ര താരത്തെ മെയ് വഴക്കം കൊണ്ട് തോൽപിച്ച ഒരുനാലാം ക്ളാസുകാരന്‍ അടക്കാനാവാത്ത സന്തോഷത്തിലാണ്. കാരണം പക്ഷെ ജയമോ മെഡലോ അല്ല.

പരിമിതികളോട് പടവെട്ടി ജപ്പാനിൽ ചെന്ന് മത്സരത്തിലല്ലെങ്കിലും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഒരു പ്രോല്‍സാഹന സ്വർണമെഡല്‍ തന്റെ കുടിയിലേക്ക് കൊണ്ടുപോകാൻ കൊതിക്കുന്ന ഇവനെപോലുള്ള ചുണക്കുട്ടികളാണ് കായിക ഇന്ത്യയുടെ വലിയ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...