കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ 4 പേരെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

rape-rajasthan
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പടെ ഒരു വീട്ടിലെ നാലുപേരെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ദാബ നടത്തുന്ന വിഷ്ണു ഗുജ്ജറെന്ന ആളാണ് കേസിൽ അറസ്റ്റിലായത്.

ബലാൽസംഗത്തിനിരയാക്കപ്പെട്ട കുടുംബത്തോട് ചേർന്നാണ് വിഷ്ണു തന്റെ ഭക്ഷണശാല നടത്തി വന്നിരുന്നത്. കുടുംബവുമായി സൗഹൃദം സ്ഥാപിച്ച വിഷ്ണു വീട്ടിലെ മൂത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി ബലാൽസംഗത്തിനിരയാക്കി.

അനുജത്തിമാരെയും ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. സഹോദരിമാരും ഒപ്പം നിന്നു. എല്ലാവരുടെയും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...