ലോകത്ത് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടവരില്‍ നരേന്ദ്രമോദി ഏഴാമത്

modii
SHARE

ഈ വർഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ഡൊണൾഡ് ട്രംപും ജോ ബൈഡനുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. ആദ്യത്തെ പത്തുപേരിൽ ഉൾപ്പെട്ട ഏക സ്ത്രീയായി കമല ഹാരിസാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ് കോവിഡ് പത്തൊൻപതാണ്.രണ്ടാം സ്ഥാനത്തെത്തിയ ഹാഷ്ടാഗ് ബ്ലാക്ക് ലൈഫ് മാറ്റേഴ്സാണ്. കോവിഡ് കാലത്ത് ട്വിറ്റർ ഉപയോഗത്തിൽ വർദ്ധനവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. 

അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ സ്ഥാനത്തെത്തിയ ഡൊണൾഡ് ട്രംപ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത സാധാരണക്കാരന്റെ പട്ടികയിൽ എത്തിയത് അമേരിക്കയിൽ പൊലീസ് അധികൃതന്റെ അക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡാണ്. കോവിഡ് കാലത്തെ ജനജീവിതത്തിനെ ട്വിറ്ററിലെ ഹാഷ്ടാഗുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...