ലൈംഗീകാതിക്രമത്തിന് ഉത്തരവാദി സ്ത്രീകൾ; മീ ടൂവിനും; മുകേഷ് ഖന്ന; വിവാദം

mukesh-01
SHARE

ലൈംഗീകാതിക്രമം ഉണ്ടാകുന്നതിന് ഉത്തരവാദികൾ സ്ത്രീകളാണെന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന. പുരുഷനൊപ്പം സ്ത്രീകളും ജോലിക്ക് പോകാൻ തുടങ്ങിയതോടെയാണ് മീ ടൂ അടക്കമുള്ള പ്രശ്നങ്ങളുണ്ടായതെന്നും പ്രദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ' ശക്തിമാൻ' ഫെയിം ആരോപിക്കുന്നു. 

പുരുഷനോട് ഒപ്പത്തിനൊപ്പെം സ്ത്രീകളും ജോലിക്കു പോകാൻ  തുടങ്ങിയതോടെയാണ് എല്ലാ മീടൂ പ്രശ്നങ്ങളും തുടങ്ങിയത്. ’– മുകേഷ് ഖന്ന പറഞ്ഞു. ‘വീട് പരിപാലിക്കുകയാണ് സ്ത്രീകളുടെ ജോലി. പുരുഷനെ പോലെ സ്ത്രീകളും പുറത്തിറങ്ങി ജോലി ചെയ്യാൻ തുടങ്ങിയതോട ഇത്തരം പ്രശ്നങ്ങളും തുടങ്ങി. ഇന്ന്, പുരുഷന് ഒപ്പം നടക്കുന്നതിനെ കുറിച്ചാണ് സ്ത്രീകള്‍ സംസാരിക്കുന്നത്.’എന്നായിരുന്നു മുകേഷ് ഖന്നയുടെ വാക്കുകൾ. 

വലിയ വിവാദത്തിനാണ് മുകേഷ് ഖന്നയുടെ വാക്കുകൾ വഴിവച്ചത്. മുകേഷ് ഖന്നയെ ഓർത്ത് നാണക്കേട് തോന്നുവെന്നും വിഡിയോക്ക് പങ്കുവച്ച് പല സ്ത്രീകളും കുറിച്ചു. പുരുഷനെ പോലെ എല്ലാ മാനുഷിക അവകാശങ്ങളും ഉള്ളവരാണ് സ്ത്രീയെന്ന ബോധ്യം പോലും മുകേഷ് ഖന്നയ്ക്ക് ഇല്ലാത്തത് മോശമാണെന്നും പലരും അഭിപ്രായപ്പെടുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...