കോവിഡ് മാറണോ? മോദിയുടെ സഹായം തേടൂ; അഫ്രീദിയോട് കേന്ദ്രമന്ത്രി

afreedi-13
SHARE

കോവിഡ് സ്ഥിരീകരിച്ച പാക് മുൻ ക്രിക്കറ്റ്താരം ഷാഹിദ് അഫ്രീദിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. പാകിസ്ഥാനിലെ ആശുപത്രികളെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നും ജീവരക്ഷ വേണമെങ്കിൽ മോദിയുടെ സഹായം തേടൂവെന്നുമാണ് സാരംഗിയുടെ കമന്റ്. മോദി കൊറണ വൈറസിനെക്കാൾ വലിയ വ്യാധിയാണെന്ന് അഫ്രീദി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

വ്യാഴാഴ്ച മുതൽ തനിക്ക് തീരെ സുഖമില്ലായിരുന്നുവെന്നും ശരീര വേദനയുണ്ടായിരുന്നുവെന്നും അഫ്രീദി ട്വിറ്റർ പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് െതളിഞ്ഞുവെന്നും രോഗമുക്തി എത്രയും വേഗം നേടാൻ എല്ലാവരും പ്രാർഥിക്കണമെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് താഴെയാണ് ഒഡീഷയിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ സാരംഗിയുടെ പരിഹാസം.

അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ ഗൗതംഗംഭീർ ഉൾപ്പടെയുള്ളവർ വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന പ്രാർഥനകൾ അറിയിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...