കർതാർപുർ ഇടനാഴി: ഇളവുകൾ പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ

PAKISTAN-INDIA-DIPLOMACY-RELIGION-SIKH
SHARE

ഇസ്‌ലാമാബാദ് ∙ സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്ന സിഖ് തീര്‍ഥാടകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. 

തീര്‍ഥാടകര്‍ക്ക് കർതാർപുർ സന്ദർശിക്കാൻ വീസ വേണ്ടെന്നും പത്ത് ദിവസംമുമ്പ് ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതായും ഇമ്രാന്‍ അറിയിച്ചു. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തീര്‍ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്നു നാലു കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്. 

ഈ മാസം ഒൻപതിനാണ് കര്‍താർപുർ ഗുരുദ്വാരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗം ഗുർദാസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാനിലുള്ള ഭാഗം ഇമ്രാന്‍ഖാനുമാണ് ഉദ്ഘാടനം ചെയ്യുക.

English Summary: No need for passport for Sikh pilgrims visiting Kartarpur: Pakistan PM Imran Khan

MORE IN INDIA
SHOW MORE
Loading...
Loading...