നീരവ് മോദിക്കും മേഹുൽചോക്‌സിക്കും സമൻസ് അയച്ചു

nirav-modi-t
SHARE

നീരവ് മോദിക്കും അമ്മാവൻ മേഹുൽചോക്‌സിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് സമൻസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. അതേസമയം, ന്യൂയോർക്കിൽകഴിയുന്ന നിരവിനേയും കുടുംബത്തേയും തിരികെയെത്തിക്കാന്‍ ഇൻറർപോളിൻറെ സഹായംതേടിയ സിബിഐ, നാല് പിഎൻബി ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. മറ്റ് ബാങ്കുകൾക്കുണ്ടായ നഷ്ടം സ്വമേധയാ വഹിക്കുമെന്ന് അറിയിച്ച പിഎൻബി, എട്ട് ജീവനക്കാരെകൂടി സംസ്പെൻഡ് ചെയ്തു. 

നിരവ്മോദിയും കുടുംബവും ന്യൂയോർക്കിലാണെന്നതിന് തെളിവുലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻറിൻറെ സമൻസ്. സാമ്പത്തികക്രമക്കേടിൽ അന്വേഷണം നേരിടുന്ന നിരവും, നിരവിൻറെ അമ്മാവനും ഗീതാഞ്ജലി ഗ്രുപ് ഓഫ് കമ്പനിയുടമയുമായ മേഹുൽചോക്‌സിയും ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകണമെന്നാണ് ഇ.ഡി നിർദേശം. നിരവിനെയും കുടുംബത്തേയും രാജ്യത്ത് തിരികെയെത്തിക്കുന്നതിന് സിബിഐ ഇൻറർപോളിൻറെ സഹായവുംതേടി. അതേസമയം, തട്ടിപ്പിൻറെ പൂർണഉത്തരവാദിത്തം ഏറ്റെടുത്ത പിഎൻബി ഇതരബാങ്കുകൾക്ക് ഉണ്ടായ ബാധ്യത ഉടൻ കൊടുത്തുതീർക്കുമെന്ന് അറിയിച്ചു. ബാങ്കിന് അധികബാധ്യതകളില്ല. നിക്ഷേപകർക്ക് ആശങ്കവേണ്ടെന്നും അറിയിച്ചു. ഒരു ജനറൽ മാനേജരടക്കം എട്ടുപേരെക്കൂടി പിഎൻബി സസ്പെൻഡ് ചെയ്തു. 

മേഹുൽചോക്‌സിയുടെ  ഗീതാഞ്ജലി ഗ്രുപ് കമ്പനിക്കെതിരെ സിബിഐ കേസ് രെജിസ്റ്റർ ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈമാസം 13ന് പിഎൻബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ. നിരവ് മോദിയുടേയും, ഗീതാഞ്ജലി ഗ്രൂപ്പിൻറെയും രാജ്യത്തെ 26സ്ഥാപനങ്ങളിൽ റെയ്ഡ്നടത്തിയ സിബിഐ മറ്റ് രണ്ട് എഫ്ഐആർകൂടി രജിസ്റ്റർചെയ്തു. നാല് പിഎൻബി ഉന്നതഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. സെക്യുരിറ്റീസ് ആൻറ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഗീതാഞ്ജലി ഇടപാടുകളെക്കുറിച്ച് അന്വേഷണംതുടങ്ങി. സെബി നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനാണ് നടപടി. അതേസമയം, നിരവ്മോദിയുടെയും ഗീതാഞ്ജലി ഗ്രൂപ്പിൻറെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഇന്നും റെയ്ഡ് നടത്തി 

MORE IN INDIA
SHOW MORE