ബാങ്കിങ് മേഖലയ്ക്ക് ശാപമോഷം കിട്ടുമോ? ബജറ്റ് പ്രതീക്ഷകൾ

banking
SHARE

നോട്ടുനിരോധനത്തിന് ശേഷം ഏറ്റവുമധികം പഴികേട്ട ബാങ്കിങ് മേഖലയ്ക്ക് ബജറ്റില്‍പരിഷ്കരണ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ഇടപാടുകള്‍പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും ബജറ്റില്‍പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് പച്ചക്കൊടികാട്ടുന്ന പ്രഖ്യാപനവും ധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും കരുതുന്നു. 

ഡിജിറ്റല്‍ഇടപാടുകള്‍പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകളെ സഹായിക്കുന്ന പദ്ധതികള്‍ബജറ്റിലുണ്ടാകുമെന്നാണ് ബാങ്കിങ് രംഗത്തെയും പൊതുജനങ്ങളുടേയും പ്രതീക്ഷ. ഇന്ദ്രധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കില്‍റീ കാപ്പിറ്റലൈസേഷന്‍ബോണ്ട് ഇറക്കിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചുമായിരിക്കും പണം ഉറപ്പാക്കുന്നത്. ഇതീലൂടെ ഡിജിറ്റല്‍ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്, എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കുറയ്ക്കാനാകുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. സോട്ട് ജോസി മാത്യു സീനിയര്‍എഡിറ്റര്‍, ബിസിനസ് ടുഡേ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ലക്ഷ്യത്തിനായി വീട് വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കുകയെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിനും ഇക്കുറി പച്ചക്കൊടി പ്രതീക്ഷിക്കുന്നുണ്ട്. 

വായ്പയുടെ ചെറിയ ശതമാനം കേന്ദ്രസര്‍ക്കാര്‍വഹിക്കുക എന്ന പദ്ധതി നിലവിലുണ്ടെങ്കിലും തുക വലുതാക്കി വിപുലീകരിക്കാനുള്ള സാധ്യതയുമുണ്ട്. സോട്ട് ജോസി മാത്യു സീനിയര്‍എഡിറ്റര്‍, ബിസിനസ് ടുഡേ ബാങ്കുകള്‍വഴിയുള്ള ലൈഫ് ഇന്‍ഷുറന്‍സിന് നികുതി ഇളവ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നീ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ലയനനീക്കവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍നീക്കം. നിഷ്ക്രിയ ആസ്തി വര്‍ധിച്ച സാഹചര്യത്തില്‍പാപ്പരത്ത നിയമത്തില്‍ഭേദഗതി വരുത്തിശക്തിപ്പെടുത്തണമെന്നും ആവശ്യവും ബാങ്കില്‍മേഖലയില്‍നിന്നും ഉയരുന്നുണ്ട്. 

MORE IN INDIA
SHOW MORE