കുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത

Thumb Image
SHARE

സ്കൂളില്‍ വൈകിയെത്തിയതിന് മൈതാനത്ത് ഇരുന്നു നടത്തിക്കുന്നതിനിടെ വിദ്യാര്‍ഥി തളര്‍ന്നു വീണ് മരിച്ച സംഭവത്തിന് പിന്നാലെ നഴ്സറി വിദ്യാര്‍ഥിയെ തല്ലുന്ന വീഡിയോ പുറത്ത്. അധ്യാപിക കുട്ടിയുടെ മുഖത്ത് ക്രൂരമായി തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിരുദുനഗറിലെ അറുപ്പുകോട്ടൈക്കടുത്ത് തിരുച്ചുഴി ഭദ്രാകാളിയമ്മന്‍ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥിയെ അധ്യാപിക തല്ലുന്ന ദൃശ്യമാണിത്. സഹപാഠിയെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് ശിക്ഷ. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. 

പെരമ്പൂരില്‍, സ്കൂളില്‍ വൈകിയെത്തിയതിന് അധ്യാപകന്‍ കുട്ടികളെക്കൊണ്ട് ഇരുന്നുനടത്തിച്ചതും ഒരു കുട്ടി തളര്‍ന്നുവീണ് മരിച്ചതും ഞെട്ടലോടെയാണ് തമിഴകം കേട്ടത്. സംഭവത്തില്‍ പ്രധാനധ്യാപകനെയും കായികധ്യാപകനെയും അറസ്റ്റ് ചെയ്ത് പുഴല്‍ ജയിലിലടച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം സ്കൂള്‍ ഉടമയ്ക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ശരത് പ്രഭുവിന്‍റെ ഭൗതികദേഹം സംസ്കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ശരത് പ്രഭുവിന്‍റെ നെറ്റിയിലുള്ള മുറിവാണ് സംശയം ജനിപ്പിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 

MORE IN INDIA
SHOW MORE