ബംഗലൂരുവിലെ ഭീമൻ കേക്കുകൾ

Thumb Image
SHARE

ക്രിസ്മസ് അടുത്തതോടെ കേക്കുകളുടെ ഉല്‍സവമാണ് ബെംഗളൂരുവില്‍. ഗേറ്റ് വേ ഒാഫ് ഇന്ത്യയുടെ മാതൃകയില്‍ അടക്കം നിരവധി ഭീമന്‍ കേക്കുകളാണ് ഒരുക്കിയിരിക്കുന്നത് .

കേക്കാണോ ചരിത്ര നിര്‍മിതിയാണോ എന്ന് കാഴ്ച്ചക്കാരില്‍ സംശയം ജനിപ്പിക്കുംവിധമാണ് േകക്ക് ഉല്‍സവത്തിലെ കാഴ്ച്ചകള്‍. ഏഴ് പേര്‍ 75 ദിവസംകൊണ്ടാണ് ഗേറ്റ് വേ ഒാഫ് ഇന്ത്യ കേക്ക് നിര്‍മിച്ചത്. ഷുഗര്‍ പേസ്റ്റ് , റോയല്‍ ഐസിങ് എന്നിവ ഉപയോഗിച്ചാണ് 1200 കിലോ ഭാരമുള്ള കേക്ക് തയ്യാറാക്കിയത്. 23 ഭീമന്‍ കേക്കുകളാണ് ഒരുക്കിയിരിക്കുന്നത് 45 കിലോയുള്ള ഈഫല്‍ ടവര്‍ കേക്കാണ് ഏറ്റവും ഭാരം കുറഞ്ഞ കേക്ക്. സംഗീതംപൊഴിക്കുന്ന യോഗാരൂപത്തിലുള്ള കേക്കാണ് മറ്റൊരാകര്‍ഷണം. സര്‍ക്കസ് കാര്‍ണിവല്‍ , ഫുട്ബോള്‍ താരങ്ങള്‍, ജയിന്റ് പാണ്ട തുടങ്ങിയ മാതൃകകളിലുള്ള കേക്കുളും പ്രദര്‍ശനത്തിലുണ്ട് 

MORE IN INDIA
SHOW MORE