രാഹുല്‍ ഗാന്ധിയുടെ കിരീടധാരണം ആഘോഷമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

Thumb Image
SHARE

കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ കിരീടധാരണം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ആസ്ഥാനം. കനത്ത സുരക്ഷയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. 

അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനം അണിഞ്ഞൊരുങ്ങുകയാണ് പുതിയ സാരഥിയെ സ്വീകരിക്കാന്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തേയ്ക്ക് ഒഴുകുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക് അടക്കമുള്ള നേതാക്കള്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുന്നു. നാളെ പതിനൊന്ന് മണിക്കാണ് രാഹുല്‍ കോണ്‍ഗ്രസിന്‍റെ അമരക്കാരനായി ചുമതല ഏറ്റെടുക്കുക. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് , സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ സുരക്ഷയും ശക്തമാണ്. എസ്.പി.ജി. യുടെയും ഡല്‍ഹി പൊലീസിന്‍റെയും കൃത്യമായ നിരീക്ഷണത്തിലാണ് വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. 

സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനും അധ്യക്ഷനായതിനുശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനുമാണ് പ്രവര്‍ത്തകര്‍ കാതോര്‍ക്കുന്നത്. എഐസിസി ആസ്ഥാനത്തിന് പുറമെ വിവിധ പിസിസി ആസ്ഥാനങ്ങളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും 

MORE IN INDIA
SHOW MORE