മോഡിഫൈഡ് സൈലന്‍സറുള്‍ പിടികൂടുന്ന തിരക്കില്‍ ബംഗളൂരു ട്രാഫിക് പൊലീസ്

Thumb Image
SHARE

ബൈക്കുകളിലെ മോഡിഫൈഡ് സൈലന്‍സറുള്‍ പിടികൂടുന്ന തിരക്കിലായിരുന്നു ബംഗളൂരു ട്രാഫിക് പൊലീസ്. കഴിഞ്ഞ രണ്ടുമാസമായി പിടികൂടിയ സൈലന്‍സറുകള്‍ നഗരമധ്യത്തില്‍ റോഡ് റോളര്‍ ഉപയോഗിച്ച് തവിടുപൊടിയാക്കി. ഒൗദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ബൈക്ക് പ്രേമികളെ ഭീതിയിലാഴ്ത്തിക്കഴിഞ്ഞു. 

കാതടപ്പിക്കുന്ന ശബ്ദത്തോടെ ബംഗളൂരു നഗരത്തിലൂടെ ചീറിപ്പാഞ്ഞാല്‍ ഇതായിരിക്കും അവസഥ. ഇങ്ങനെയൊരു മുന്നറിയിപ്പോടെയാണ് ബെംഗളൂരു ട്രാഫിക് പൊലീസ് ഒൗദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. രണ്ടുമാസത്തെ പരിശോധനക്കിടെയാണ് ബുള്ളറ്റ് ഉള്‍പ്പെയുള്ള ഇരുചക്രവാഹനങ്ങളില്‍ നിന്ന് മോഡിഫൈഡ് സൈലന്‍സറുകള്‍ പൊലീസ് പിടികൂടിയത്. ഉയര്‍ന്ന ശബ്ദം കേള്‍പ്പിക്കുന്നതിനായാണ് യുവാക്കള്‍ ബൈക്കില്‍ മോഡിഫൈഡ് സൈലന്‍സറുകള്‍ ഘടിപ്പിക്കുന്നത്. രണ്ടായിരത്തിലേറെ സൈലന്‍സറുകള്‍ നഗരമധ്യത്തിലെ വഴിയില്‍ നിരത്തിയിട്ട് റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഇനിയും നഗരത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. 

MORE IN INDIA
SHOW MORE