ഗുജാറാത്ത് തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പരസ്യപ്രചാരണം സമാപിച്ചു

Thumb Image
SHARE

പ്രധാനമന്ത്രിയുടെ വാട്ടര്‍ ഷോയോടെ രണ്ടാംഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനമായി. സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ യാത്ര ചെയ്തു. ജലവിമാനയാത്രയെ രാഷ്ട്രീയനാടകമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 93 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് 

സബർമതി നദിയിൽ ആദ്യമായി ജലവിമാനം ഇറക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്ടര്‍ ഷോ പരീക്ഷണം. സബർമതി നദിയിൽനിന്ന് ജലവിമാനത്തിൽ കയറിയ മോദി, മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതിൽ യാത്ര ചെയ്തു. അംബോജിയിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തിൽ അഹമ്മദാബാദിലേക്ക് മടങ്ങി. ഇതിനിടെയായിരുന്നു വാട്ടര്‍ ഷോ 

അഹമ്മദാബാദിൽ ബിജെപി പ്രഖ്യാപിച്ച റോഡ് ഷോയ്ക്ക് അനുമതി ലഭിക്കാത്തതിനാലാണ് വാട്ടര്‍ഷോ നടത്തി മോദി വ്യത്യസ്തനായത്. കോണ്‍ഗ്രസിലെ കലാശകൊട്ടിലെ വിഷയവും മോദിയുടെ ജലവിമാനയാത്രയായിരുന്നു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രിയുടെ ജലവിമാനയാത്രയെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ക്ഷേത്രദര്‍ശനങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് , നങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ക്ഷേത്രങ്ങളിലും പ്രാർഥിക്കാറുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി 

MORE IN INDIA
SHOW MORE