കര്‍ഷക ജീവിതം അടുത്തറിയാന്‍ നഗരവാസികള്‍ക്കായി കാര്‍ഷിക മേള

Thumb Image
SHARE

കര്‍ണാടകയിലെ കര്‍ഷക ജീവിതം അടുത്തറിയാന്‍ നഗരവാസികള്‍ക്കായി കാര്‍ഷിക മേള. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് കര്‍ഷകര്‍ നേടിയ വിജയകഥകളാണ് മേളയുടെ ആകര്‍ഷണം. 

സൂര്യകാന്തിപൂക്കളാണ് ബെള്ളാരി റോഡിലെ കാര്‍ഷിക മേളയിലേയ്ക്ക് കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് കൃഷിയുപേക്ഷിച്ച കഥകള്‍ക്കിടയിലും കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന നേട്ടങ്ങള്‍ ഒരുപാടുണ്ട് കന്നഡ നാട്ടില്‍. പാടത്ത് പൊന്നുവിളയിച്ചവരുടെ നേട്ടങ്ങളാണ് കാര്‍ഷികമേള പറഞ്ഞുതരുന്നത്. കര്‍ഷകരുടെ പ്രതിസന്ധികളും പോരാട്ടങ്ങളും നഗരവാസികള്‍ക്ക് ചോദിച്ചറിയാന്‍ ഒരവസരം. കര്‍ണാടകയിലെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അന്‍പതിലേറെ സ്റ്റാളുകളാണ് മേളയിലുള്ളത് 

കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ അറിയാനും സ്വന്തമാക്കുവാനും മേളയില്‍ അവസരമുണ്ട്. കര്‍ണാടക കൃഷിവകുപ്പിന്റെയും യൂണിവേഴ്സിറ്റി ഒാഫ് അഗ്രികള്‍ച്ചര്‍ സയന്‍സിന്റെയും ആഭിമുഖ്യത്തിലാണ് കാര്‍ഷികമേള.

MORE IN INDIA
SHOW MORE