58 പേര്‍ ഒരു ബൈക്കില്‍, ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ കരസേന

Thumb Image
SHARE

അന്‍പത്തിയെട്ട് പേര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ചാല്‍ എന്ത് സംഭവിക്കും. ലോക റെക്കോര്‍ഡ് അടക്കം മൂന്ന് റെക്കോര്‍ഡുകള്‍ കൂടെപ്പോരുമെന്ന് പറയും ഇന്ത്യന്‍ ആര്‍മിയിലെ വിഭാഗമായ ടൊര്‍നാഡോസ്. ബെംഗളൂരുവിലെ എയര്‍ ഫോഴ്സ് ബേസിലായിരുന്നു ടൊര്‍നാഡോസിന്റെ റെക്കോര്‍ഡ് പ്രകടനം. 

യെലഹങ്കയിലെ എയര്‍ ഫോഴ്സ് ബേസില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി ബുള്ളറ്റില്‍ 35 പേര്‍ യാത്രത്തുടങ്ങി. അല്‍പദൂരം പിന്നിട്ടതോടെ ബുള്ളറ്റില്‍ കയറാന്‍ കൂടുതല്‍ പേര്‍ ഒാടിയെത്തി. അന്‍പത്തിയെട്ട് പേരുമായി യാത്രപൂര്‍ത്തിയാകുമ്പോള്‍ മൂന്ന് റെക്കൊര്‍ഡുകള്‍ ബുള്ളറ്റ് സംഘത്തിന്റെ പേരില്‍ പതിഞ്ഞു. 

ഗിന്നസ് വേള്‍ഡ് റെക്കോര്‍‍ഡ്, ലിംക ബുക്ക് ഒാഫ് റെക്കോര്‍ഡ്സ് , യുണീക് വേള്‍ഡ് റെക്കോര്‍ഡ് എന്നീ നേട്ടങ്ങളാണ് ഇന്ത്യന്‍ ആര്‍മി വിഭാഗമായ ടൊര്‍നാഡോസ് സ്വന്തമാക്കിയത്. ഇതോടെ ലോകറെക്കോര്‍ഡ് അടക്കം 20 റെക്കോര്‍ഡുകളായി 1982ല്‍ രൂപീകരിച്ച ടൊര്‍നാഡോസിന്റെ പേരില്‍. മേജര്‍ ബണ്ണി ശര്‍മായാണ് ടൊര്‍നാഡോസിന്റെ നായകന്‍.പത്തുമാസനത്തെ പരിശീലനത്തിന് ശേഷമാണ് ടൊര്‍നാഡോസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

MORE IN INDIA
SHOW MORE