നെഹ്റുവിനെ സ്ത്രീലമ്പടനാക്കാൻ ബിജെപി ശ്രമം; തിരിച്ചടിച്ച് തരൂർ

Thumb Image
SHARE

ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വന്തം സഹോദരിയെ കെട്ടിപ്പിടിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുകയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റുമായി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നല്‍കി നെഹ്റുവിനെ മോശക്കാരനാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു തരൂര്‍. 

രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെയും ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി വെട്ടിലായത്. നെഹ്റുവും സ്ത്രീകളും ഒത്തുള്ള ചിത്രങ്ങള്‍ അവഹേളനപരമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റുമായി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററില്‍ പങ്ക് വച്ചത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം നെഹ്റുവിന്‍റെ നയങ്ങളെമാത്രമല്ല സ്വകാര്യജീവിതത്തെയും വിമര്‍ശിക്കാന്‍ തുടങ്ങിയെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ ശശി തരൂര്‍ പറഞ്ഞു. സ്വന്തം സഹോദരിയെകെട്ടിപ്പിടിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുക. 

സ്വകാര്യ ജീവിതത്തില്‍ ഒളിക്യാമറവയ്ക്കുന്നിടം വരെ മൂല്യ ച്യൂതി നേരിടുന്ന രാഷ്ട്രീയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഹാര്‍ദികേ് പട്ടേലിന്‍റെ മുറിയില്‍ ഒളിക്ക്യാമറ വയ്ക്കുന്നത് ഇതിന്‍റെ ഭാഗമാണ്. വികസനത്തെക്കുറിച്ചും, തൊഴിലില്ലായ്മയെക്കുറിച്ചും പറയാനില്ലാത്തതിനാലാണ് ബിജെപി ഇത്തരം രാഷ്ട്രീയം കളിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 

MORE IN INDIA
SHOW MORE