പത്മാവതിക്കെതിരെ യുപി സര്‍ക്കാരും; ദീപികയുടെ മൂക്കു ചെത്തുമെന്ന് കര്‍ണിസേന

Thumb Image
SHARE

റിലീസിന് തയാറെടുക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം പത്മാവതിക്കെതിരെ ഉത്തർപ്രദേശ് സർക്കാരും രംഗത്ത്. പ്രദർശനാനുമതി നൽകുന്നതിന് മുൻപ് സിനിമ ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണിസേന രംഗത്തെത്തി.

ദീപിക പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രമാണ്‌ പത്മാവതി. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. സിനിമ, ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാണ് ചിത്രീകരണം മുതലുള്ള ആക്ഷേപം. ആദ്യം രാജസ്ഥാനിലേയും ഗുജറാത്തിലെയും കർണ്ണിസേന പ്രവർത്തകരും പിന്നെ, ഗുജറാത്തിലെ ബിജെപി ഘടകവും രംഗത്തെത്തി. ഡിസംബർ ഒന്നിന് റിലീസ് നിചയിച്ചിരിക്കുന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

ഇതിനിടെയാണ് കേന്ദ്ര വാർത്താവിതരണ സെക്രട്ടറിക്കു യുപി സർക്കാർ കത്തയച്ചിരിക്കുന്നത്. സിനിമ അണിയറപ്രവർത്തകരുടെ കോലംകത്തിക്കൽ, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകൾ നശിപ്പിക്കൽ തുടങ്ങിയവയാണു ദിവസങ്ങളായി നടക്കുന്നത്. ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും ഉടമകൾക്ക് ഭീഷണിയുമുണ്ട്. ഈഘട്ടത്തിൽ ചിത്രത്തിനു പ്രദർശനാനുമതി നൽകുന്നതിനു മുൻപു ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നാണ് സർക്കാർ ആവശ്യം. 

എന്നാൽ, സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിനെ മുൻനിർത്തിയാണ് സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണു ബൻസാലിയുടെ പക്ഷം. നേരത്തെ, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

MORE IN KERALA
SHOW MORE