സമ്പത്ത് വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടായെന്ന് സമ്മതിച്ചും മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായി നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗം. ജിഎസ്ടി നടപ്പാക്കിയതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലെന്ന് നരേന്ദ്ര മോദി ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലും ജിഎസ്ടിയുമടക്കം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാന്പത്തിക പരിഷ്ക്കരണ നയങ്ങളെ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം പിന്തുണച്ചെങ്കിലും സന്പത്തികമാന്ദ്യം മറികടക്കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി സന്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരുന്നെങ്കിലും അവസാന പാദത്തില്‍ ജിഡിപി ഇടഞ്ഞതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സമ്മതിച്ചു.
ജിഎസ്ടി പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലും ബംഗാളിലും സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തുകയാണെന്നും സിപിഎമ്മിന്റെ ഹിംസയുടെ രാഷ്ട്രീയം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും അമിത് ഷാ ഉല്ഘാടനപ്രസംഗത്തില് പറഞ്ഞു. കുമ്മനം രാജശേഖന് നടത്തുന്ന പദയാത്ര അമിത് ഷാ അടുത്തമാസം മൂന്നിന് പയ്യന്നൂരില്‍ ഉല്‍ഘാടനം ചെയ്യും.