രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശിശുക്കളുടെ കൂട്ടമരണം. രാജസ്ഥാന്‍ ബന്്‍സ്്വാരയിലെ മഹാത്്മാഗാന്ധി ആശുപത്രിയില്‍ രണ്ടുമാസത്തിനിടെ 81 നവജാതശിശുക്കള്‍ മരിച്ചു. പോഷകാഹാരക്കുറവും ശ്വാസം മുട്ടലുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും മരണനിരക്ക് കൂടാന്‍ കാരണമായി.
തെക്കന്‍ രാജസ്ഥാനിലെ വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ മഹാത്്മാഗാന്ധി ജില്ലാആശുപത്രിയിലാണ് കുരുന്നുകളുടെ കൂട്ടമരണമുണ്ടായത്. നാലു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുരുന്നുകളാണ് മരിച്ചത്. ഒന്നരകിലോയിലും കുറവ് തൂക്കമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസം മുട്ടലും മരണകാരണമായി. 68 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ വേണ്ട ആശുപത്രിയില്‍ നിയമിച്ചിരുന്നത്14 പേരെ മാത്രം. കൂട്ടമരണം വിവാദമായതോടെ ആരോഗ്യമന്ത്രി കാളി ചരണ്‍ സരഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് ബന്്സ്്വാര ചീഫ് മെഡിക്കല്‍ ഓഫീസര്‍ എച്ച്.എല്‍ തബിയാര്‍ വ്യക്തമാക്കി.
പാവപ്പെട്ടവരായ കര്‍ഷകരുടെ മക്കളാണ് മരിച്ചവരില്‍ ഏറെയും. കഴിഞ്ഞ ജൂണില്‍ ഇതേ ആശുപത്രിയില്‍ നവജാത ശിശുക്കളെ എലി കടിച്ച സംഭവം വന്‍വിവാദമായിരുന്നു.