വെള്ളപ്പൊക്കദുരിതം നേരിടുന്ന ബിഹാറില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരള സംഘം. ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തുപേരടങ്ങുന്ന സംഘം കൊച്ചിയില്‍ നിന്ന് ബിഹാറിലേക്കു തിരിച്ചു.
വെള്ളപ്പൊക്കത്തിനുശേഷം ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് മരുന്നുമായി സന്നദ്ധ സംഘം ബിഹാറിലേക്ക് തിരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ സലാമാണ് സംഘത്തെ നയിക്കുന്നത്.
ദുരിതബാധിതകര്‍ക്ക് ഭക്ഷണവും ശുദ്ധജലവും നല്‍കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ബിഹാറില്‍ നിന്ന് കൂടുതല്‍ പേര് സംഘത്തിന്റെ ഭാഗമാകും.