തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ദിനകരന് വിഭാഗം. ഭരണഘടനപരമായ നടപടികള്‍ കൈക്കൊള്ളമമെന്നാവശ്യപ്പെട്ട് പത്തൊമ്പത് എം.എല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി. ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്.
ലയനം നടന്നെങ്കിലും തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധി വിട്ടൊഴിയുന്നില്ല. ദിനരകരനെ അനുകൂലിക്കുന്ന പത്തൊമ്പത് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. സ്വജനപക്ഷവാദവും അഴിമതിയും നടക്കുന്നു. പനീര്‍സെല്‍വത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അധികാര ദുര്‍വിനിയോഗമാണ്. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണം.
ഒന്നുകില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടുവരാം. ഇതില്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരില്ലെന്ന് എം.കെ.സ്റ്റാലിന് വ്യക്തമാക്കി. സഭയിലെത്തിയാല്‍ വിമത എം.എല്‍.എമാരായി നിന്നുള്ള സമ്മര്‍ദ രാഷ്ട്രീയ തന്ത്രമായിരിക്കും ദിനകരന് വിഭാഗത്തിന്റെ നീക്കം. നിലവില്‍ 117 അംഗങ്ങളുടെ പിന്തുണവേണം കേവല ഭൂരിപക്ഷത്തിന്. ഇപ്പോള്‍ എടപ്പാടിക്കൊപ്പം അതില്ല എന്നതാണ് ശ്രദ്ധേയം.