കര്‍ണാടകയിലെ പച്ചക്കറിത്തോട്ടങ്ങള്‍ പൂ കൃഷിക്ക് വഴിമാറുന്നു. മഴ കുറഞ്ഞതോടെയാണ് പച്ചക്കറി കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ മാരിഗോള്‍ഡ് പൂക്കളിലേയ്ക്ക് തിരിഞ്ഞത്. ഹെക്ടറുകണക്കിന് പച്ചക്കറിത്തോട്ടങ്ങളാണ് ഈ വര്‍ഷം പൂപ്പാടങ്ങളായി മാറിയത്.
കാനഡ, സിംഗപ്പൂര്‍ , വിയറ്റ്നാം എന്നിവിടങ്ങളിലേയ്ക്ക് ദിവസങ്ങള്‍ക്കകം കയറ്റുമതി ചെയ്യേണ്ട പൂക്കളാണ് ഈ വരിഞ്ഞുനില്ക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാബേജും പയറുമൊക്കെ വിളഞ്ഞിരുന്ന കൃഷിയിടങ്ങളായിരുന്നു ഇത്. കര്‍ണാടകയില്‍ മഴ അതിഥിയായതോടെയാണ് പച്ചക്കറി കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്. ഒടുവില്‍ കര്‍ഷകരുടെ രക്ഷയ്ക്കെത്തിയത് ആഴ്ചയില്‍ രണ്ടുതവണ മാത്രം നനയ്ക്കേണ്ട മാരിഗോള്‍ഡ് പൂക്കള്‍
ഒരേക്കറില്‍ പതിനയ്യായിരം ചെടികള്‍ നടാം.18 മുതല്‍ 20 ടണ്‍ വര പൂക്കള്‍ ലഭിക്കും. ഒന്നരമാസനത്തിനകം ചെടികള്‍ പൂക്കും. ആഴ്ചയില്‍ ഒരിക്കല്‍ വിളവെടുക്കാം. കയറ്റുമതി ചെയ്യേണ്ട പൂക്കളായതിനാല്‍ നല്ല വിലയും ലഭിക്കും. ഒറ്റനോട്ടത്തില്‍ പ്ലാസ്റ്റിക്കാണന്നെ മാരിഗോള്‍ഡ് പൂക്കള്‍ കണ്ടാല്‍ തോന്നൂ. 12 ആഴ്ച വരെ പൂക്കള്‍ കേട്കൂടാതെ ഇരിക്കും.