തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് എം. എല്‍ എമാര്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തെക്കുറിച്ച് ആദായ നികുതി വകുപ്പിനോട് അന്വേഷിയ്ക്കാന്‍ ഉത്തരവിടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച്ച പരിഗണിയ്ക്കും. വിഷയം രാഷ്ട്രീയമായി ഉപയോഗിയ്ക്കാനാണ് ഡിഎംകെയുടെ തീരുമാനം.
ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഡിഎംകെയുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നു മണിയ്ക്ക് അണ്ണാ അറിവാലയത്ത് ചേരും. ടി.ടി.വി ദിനകരനും ഒപ്പം നില്ക്കുന്ന 33 എം. എല്‍ എമാരും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രണ്ടില ചിഹ്നത്തിന് കോഴ നല്കിയ കേസില്‍ കുടുങ്ങിയതിന് ശേഷം ആദ്യമായാണ് ദിനകരനും പളനിസാമിയും കൂടിക്കാഴ്ച്ച നടത്തുന്നത്.