കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഭക്ഷണം പൗരന്റെ പ്രാഥമിക അവകാശങ്ങളിലൊന്നാണ്. ഇവ നിരോധിയ്ക്കാന്‍ കേന്ദ്രത്തിന് എന്താണ് അവകാശമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചോദിച്ചു.
പൊതു പ്രവര്‍ത്തകരായ സെല്വകോമതി, ആഷിഖ് ഇളക്യ എന്നിവര്‍ നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പൗരന്റെ പ്രാഥമിക അവകാശങ്ങളിലൊന്നാണ് ഭക്ഷണം കഴിയ്ക്കാനുള്ള അവകാശമെന്ന് വ്യക്തമാക്കിയ കോടതി വിജ്ഞാപനം ഇറക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു. നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്കൡണമെന്നാണ് നിര്‍ദേശം. കേന്ദ്രത്തോടൊപ്പം ഇക്കാര്യത്തില്‍ സംസ്ഥാനവും നിലപാട് അറിയിയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ ബുധനാഴ്ച്ച പരിഗണിയ്ക്കാനിരിയിക്കെ ആണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.