E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

േകരളത്തിന്റെ ദൃശ്യഭംഗി ക്യാന്‍വാസിലാക്കി ബെംഗളൂരു ചിത്രകാരന്മാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിത്രകാരന്‍മാരുെട ഇഷ്ടനഗരം കൂടിയാണ് ബെംഗളൂരു. ചിത്രപ്രദര്‍ശനത്തിനും വില്‍പനയ്ക്കും വമ്പന്‍ അവസരമാണ് ഈ നഗരം നല്‍കുന്നത്. ഈ വിപണി സാധ്യത തന്നെയാണ് ബെംഗളൂരുവിലേക്ക് മലയാളി ചിത്രകാരന്‍മാരെ ആകര്‍ഷിക്കുന്നതും. 

ബെംഗളൂരു നഗരത്തിലുള്ള ആര്‍ട് ഗ്യാലറികളിലൂടെ ഒന്ന് കയറിയിറങ്ങിയാല്‍ കാണാം മലയാളനാടിന്റെ ദൃശ്യഭംഗി. ഒരു മലയാളി ചിത്രകാരന്‍ എങ്കിലും പങ്കെടുക്കാത്ത ചിത്രപ്രദര്‍ശനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. കര്‍ണാടക ചിത്രകലാപരിഷത്തിന്റെ ആര്‍ട് ഗ്യാലറിയില്‍ ഇപ്പോള്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ 24 മലയാളികളുടെ സാന്നിധ്യമുണ്ട്. നൂറിലേറെ ചിത്രങ്ങളും. സാഗാ എന്ന കൂട്ടായമയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 

 കേരളം വിട്ട് ബെംഗളൂരുവില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനം നടത്താന്‍ ഒരു കാരണമുണ്ട്. ദിനം പ്രതിയെത്തുന്നു നൂറുകണക്കിന് ആസ്വാദകര്‍ ഒപ്പം വിദേശ സഞ്ചാരികളുടെ സാന്നിധ്യം. എന്തുവില നല്‍കിയും ചിത്രം വാങ്ങാന്‍ തയ്യാറാകുന്നവര്‍. ഈ വിപണി സാധ്യതയാണ് ബെംഗളൂരുവിന്റെ സവിശേഷത. 

ആധുനിക മനുഷ്യന്‍ പ്രമേയമാകുന്ന ചിത്രങ്ങള്‍ക്കാണ് ആവശ്യക്കാരും ആസ്വാദകരും കൂടുതല്‍ എന്ന് ചിത്രകാരന്‍മാര്‍ പറയുന്നു. േകരളത്തിന്റെ ദൃശ്യഭംഗി കടുംനിറങ്ങള്‍ക്കൊണ്ട് ക്യാന്‍വാസിലാക്കിയ ഗോവിന്ദന്‍ കണ്ണപുരത്തിന്റെ ചിത്രങ്ങള്‍ ബെംഗളൂരുവിലെ കാഴ്ച്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമാകുന്നു. തിയറട്ടിക്കല്‍ വ്യൂവില്‍ വരച്ച ചിത്രങ്ങള്‍ എത്ര അകലെനിന്ന് കാണുന്നുവോ അത്രയും ഭംഗി കൂടുന്നു എന്നതാണ് സവിശേഷത. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ക്ക് പുറമേ പോസ്റ്റര്‍ കവിതകവും പ്രദര്‍ശനങ്ങളില്‍ ആസ്വാദകരെ കാത്തിരിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :