സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ രാജ്യത്തെ ഒന്‍പത് നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്. ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പോളിങ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പത്താറുപേര്ക്കു പരുക്കേറ്റു. ഡല്‍ഹി രജൗരി ഗാര്ഡന് അടക്കം എട്ട് നിയമസഭാ മണ്ഡലങ്ങളിലും ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലുമായിരുന്നു ഇന്ന് വോട്ടെടുപ്പ്
ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ബുദ്ഗാമിലെ പോളിങ് ബൂത്തിനു നേരെയാണ് വിഘടനവാദികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്ത പ്രതിഷേധക്കാരുമായിസുരക്ഷാസേന ഏറ്റുമുട്ടി. പോളിങ് ബൂത്തുകള്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സംഘര്‍ഷമുണ്ടായത് പോളിങ് ശതമാനത്തേയും വന്‍തോതില്‍ ബാധിച്ചു. ബി.ജെ.പി, പി.ഡി.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആം ആദ്മി, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന ഡല്‍ഹി രജൗരി ഗാര്ഡണിലും കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മധ്യപ്രദേശിലെ ആതെര്‍ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു,
(പിടുസി)അഞ്ച് സംസ്്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍, പരാജയം തുടരുന്ന കോണ്‍ഗ്രസിന്, ദേശീയതലത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വിജയം അനിവാര്യമാണ്.