ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്ത്തലാക്കാനില്ലെന്നും ബാങ്ക് അക്കൗണ്ട് അടക്കം ആനുകൂല്യങ്ങളില്ലാത്ത കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടയില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ഏക തിരിച്ചറില്‍ രേഖയായി ആധാര്‍ കാര്‍ഡിനെ മാറ്റാനും ക്ഷേപദ്ധതികളടക്കം അനൂല്യങ്ങളുള്ളതും ഇല്ലാത്തതുമായ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ നന്പര് നിര്‍ബന്ധമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ആധാര്‍ സംബന്ധിച്ച് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ അവ്യക്തതയില്ലെന്നും ക്ഷേമപദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാല്‍ ബാങ്ക് അക്കൗണ്ട്, ആദായനികുതി റിട്ടേണ്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബെഞ്ച് രൂപീകരിക്കാവുന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നും കോടതി അറിയിച്ചു. സ്കൂളിലെ ഉച്ച ഭക്ഷണത്തിനുള്‍പ്പെടെ നാല്‍പ്പതോളം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആധര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരായ പൊതുതാല്പര്യഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. മൊബൈല്‍ ഫോണ്‍ സിം, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ്.