ബെംഗളൂരു നഗരത്തില്‍ കുടിവെള്ള മാഫിയ രാസമാലിന്യമുള്ള വെള്ളം വില്‍ക്കുന്നു. മാലിന്യം നിറഞ്ഞ ബെലന്തൂര്‍ തടാകത്തിന് സമീപം കുഴല്‍ക്കിണര്‍ കുഴിച്ചാണ് നിയമലംഘനം. ഉദ്യോഗസ്ഥ കുടിവെള്ള മാഫിയയുടെ ഒത്തുകളിയാണ് മാഫിയയ്ക്ക് കരുത്ത്. ബെലന്തൂര്‍ തടാകം പതഞ്ഞുപൊങ്ങി തീപിടിക്കുന്നത് വേനല്‍ക്കാലത്തെ പതിവുകാഴ്ചായാണ്.വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളുടെ സാന്നിധ്യമാണ് തടാകത്തിലെ തീപിടിത്തത്തിന് കാരണം.
ഇതേ തടാകത്തിന് മീറ്ററുകള്‍ മാത്രം അകലെയായി കുഴിച്ച കുഴല്‍ക്കിണറുകളില്‍ നിന്നുള്ള വെള്ളമാണ് ഇങ്ങനെ ടാങ്കറില്‍ ശേഖരിക്കുന്നത്. ദുര്‍ഗന്ധവും ശ്വാസകോശസംബന്ധരോഗങ്ങളും കാരണം തടാകത്തിന് സമീപം ജനങ്ങള്‍ താമസിക്കാന്‍ മടിക്കുമ്പോഴാണ് തൊട്ടടുത്ത് കുഴല്‍ക്കിണര്‍ കുഴിച്ച് വെള്ളം േശഖരിക്കുന്നത്. മറ്റ് കുടിവെള്ള ശ്രോതസുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിനൊപ്പം ചേര്‍ത്താണ് കുഴല്‍കിണറിലെ വെള്ളം ഫ്ലാറ്റുകളില്‍ എത്തിക്കുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥ കുടിവെള്ള മാഫിയയുടെ ഒത്തുകളി എല്ലാം നിയമവിധേയമാക്കുന്നു. ഇന്ത്യന്‍ ഇന്സ്റ്റിട്യൂട്ട്് ഒാഫ് സയസിന്റെ പഠനമനുസരിച്ച് തടാകത്തിന് കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രങ്ങളിലെ കുഴല്‍ക്കിണറില്‍ പോലും കൂടിയ അളവില്‍ നൈട്രേറ്റ് അമോണിയം ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.