സിനിമയെ പ്രണയിച്ച മലയാളി യുവാക്കളുടെ പ്രയത്നമാണ് ബെംഗളൂരു ഫെസ്റ്റെല്ലന് രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ വിജയത്തിന് പിന്നില്‍. പ്രാദേശിക ഭാഷയിലെ ചിത്രങ്ങളുമായി തുടങ്ങിയ മേളയില്‍ ഇപ്പോള്‍ വിദേശഭാഷകളില്‍ നിന്നടക്കം നിരവധി ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
നാല്് വര്‍ഷം മുമ്പാണ് പ്രദീഷ് കോണ്കോത്തും നിഥീഷ് നാരായണനും ഹ്രസ്വ ചിത്രങ്ങള്ക്കായൊരു മേള ആരംഭിച്ചത്. സൗത്ത് ഇന്ത്യന്‍ ഫെസ്റ്റിവലായി തുടങ്ങിയ മേള ഇന്ന് രാജ്യാന്തര ഹ്രസ്വചിത്രമേളയായി വളര്‍ന്നു.
നാലാം എഡിഷനില്‍ 35 ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മലയാളത്തില്‍ നിന്നുള്ള ദി പെര്വേട്സ് പസിലാണ് ഫെസ്റ്റല്ലെന് മേളയിലും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
പുതുമുഖങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് മേളയില്‍ പരിഗണന നല്കുന്നു. സിനിമ എന്ന സ്വപ്നത്തിലേക്ക് അടുക്കാന്‍ യുവാക്കള്‍ക്ക് വലിയ സ്ക്രീന്‍ ഒരുക്കുകയാണ് ഫെസ്റ്റെല്ലന് രാജ്യാന്തര ഹ്രസ്വചിത്ര മേള.