സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഇനി ലളിതം

SAUDI-PROJECTS/
SHARE

സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സിവിൽ റജിസ്‌ട്രേഷൻ വിഭാഗം ലളിതമാക്കി. ആശുപത്രികളിൽനിന്നുള്ള ജനന നോട്ടിഫിക്കേഷൻ രേഖ ഇനി സിവിൽ അഫയേഴ്‌സ് ഓഫീസിൽ ഹാജരാക്കേണ്ടതില്ല. ആരോഗ്യ മന്ത്രാലയത്തിൻറെ കീഴിൽ ആശുപത്രികളും സിവിൽ അഫയേഴ്‌സ് ഓഫീസുകളും ഓൺലൈൻ മുഖേന ബന്ധിപ്പിച്ചു.   

കുട്ടി ജനിച്ച വിവരം ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ റജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ റജിസ്ട്രേഷന്‍ വിഭാഗത്തിന് നേരിട്ടു ലഭിക്കും. നേരത്തെ ഈ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. തുടർന്നു അബ്ശിർ വഴി സിവിൽ റജിസ്‌ട്രേഷൻ ഓഫീസ് തെരഞ്ഞെടുക്കാം. 

ആവശ്യമായ രേഖകൾ സഹിതം നിശ്ചിത ഓഫീസു വഴി റജിസ്ട്രേഷൻ നടത്താം. ഇവിടെ രക്ഷിതാക്കളുടെ പാസ്പോര്‍ട്ടും ഇഖാമയും അപേക്ഷ ഫോമും നല്‍കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനനം നടന്ന് മുപ്പത് ദിവസത്തിനകം തന്നെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. 

വൈകിയാല്‍ പിഴയുണ്ടാകും. ഇവിടെ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലിനു ശേഷം എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് ഇന്ത്യൻ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സിവിൽ രജിസ്‌ട്രേഷൻ വിഭാഗത്തിലെ നടപടികൾ ലളിതമാക്കിയത് പ്രവാസികള്‍ക്കും ഗുണകരമാകും.

MORE IN GULF
SHOW MORE