യുഎഇയിൽ വീസാ മാറ്റത്തിന് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല

visa-t
SHARE

യുഎഇയിൽ വീസാ മാറ്റത്തിന് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സ്വദേശിവൽകരണ, മാനവ വിഭവ ശേഷി മന്ത്രാലയം. രാജ്യത്തിന് പുറത്തുനിന്നും പുതിയ തൊഴില്‍ വീസയിൽ എത്തുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്നാണ് വ്യവസ്ഥ.

നിലവിലുള്ള വിസ റദ്ദാക്കി രാജ്യത്തിനകത്തുനിന്നുതന്നെ പുതിയ ജോലിയിലേക്ക് മാറുന്നവർ സ്വഭാവസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.  ഈ മാസം നാലു മുതലാണ് യുഎഇയിൽ തൊഴിൽ വീസയിൽ പുതുതായെത്തുന്നവർക്ക് സഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്‌. സന്ദർശക, ടൂറിസ്റ്റ് വീസകളിൽ യുഎഇയിലേക്ക് വരാന്‍ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ഹ്രസ്വകാല വീസകളിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന സന്ദർഭത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

വീസ പുതുക്കാനും വിസാ മാറ്റത്തിനും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിസമാറ്റത്തിലൂടെ പുതിയ ജോലിയിലേക്ക് മാറുന്നവർ നിലവിലുള്ള വീസ റദ്ദാക്കിയതിന്‍റെ പകർപ്പ് അപേക്ഷകൾക്കൊപ്പം സമർപ്പിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പുതിയ വിസയില്‍ വരുന്ന വിദേശികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE