കുവൈത്തില്‍ പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും

kwt-amnesty-t
SHARE

കുവൈത്തില്‍ പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. നിയമലംഘകര്‍ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 20 ദിവസം പന്നിട്ടപ്പോള്‍ 20,456 പേര്‍ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇതില്‍ 7912 പേർ ഇന്ത്യക്കാരാണ്. ഇഖാമ സാധുതയുള്ളതാക്കി രാജ്യത്ത് തുടരുന്നവരും സ്വദേശങ്ങളിലേക്ക് പോയവരും ഈ കണക്കിൽ പെടും. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയവരാണ് കൂടുതലും. മുപ്പതിനായിരം ഇന്ത്യക്കാരടക്കം ഒരു ലക്ഷത്തി മുപ്പതിനായിരം വിദേശികൾ അനധികൃത താമസക്കാരായി കുവൈത്തിൽ ഉണ്ടെന്നായിരുന്നു ഏകദേശ കണക്ക്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ വിമുഖത കാണുന്നുണ്ട്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ ലഭിച്ച അപേക്ഷയനുസരിച്ച് 9200 എമർജൻസി സർടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വരെ തയാ‍റാക്കിയത്. കൈപ്പറ്റാത്ത 500 ഔട്ട്പാസുകളുമുണ്ട്. എങ്കിലും  എമർജൻസി സർടിഫിക്കാറ്റിനായി ദിവസേന ശരാശരി 50 അപേക്ഷകള്‍ എംബസിയില്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

MORE IN GULF
SHOW MORE