ഗൾഫ് രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കുന്നത് വൈകുമെന്ന് ഐഎംഎഫ്

vat-gulf-t
SHARE

സൌദിയും യുഎഇയും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ മൂല്യവർധിത നികുതി നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് ഐഎംഎഫ്. സാങ്കേതികവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കുന്നത് വൈകുന്നത്.

2018 മുതൽ ഗൾഫ് രാജ്യങ്ങളെല്ലാം മൂല്യവർധിത നികുതി നടപ്പാക്കണണെന്നായിരുന്നു ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ധാരണ. എന്നാൽ സൌദി അറേബ്യയും യുഎഇയും മാത്രമാണ് പൂർണതോതിൽ വാറ്റ് നടപ്പിലാക്കിയത്. ഒമാൻ ഈ വർഷം അവസാനത്തോടെയും കുവൈത്ത് അടുത്ത വർഷം ആദ്യവും വാറ്റു നടപ്പിലാക്കുമെന്നാണ് കണക്കു കൂട്ടൽ. എന്നാൽ പുതിയ സാഹചര്യങ്ങളിൽ ഒന്നര വർഷം കഴിയാതെ പൂർണതോതിൽ ഈ രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കാനാകില്ലെന്നാണ് ഐഎംഎഫിൻറെ പുതിയ റിപ്പോർട്ട് പറയുന്നത്. . 2019 പകുതിയോടെ മാത്രമായിരിക്കും കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ പൂർണതോതിൽ വാറ്റ് നടപ്പാക്കുകയെന്ന് ഐഎംഎഫ് റിപ്പോർട്ട് പറയുന്നു,. ഈ വർഷം വാറ്റ് നടപ്പാക്കില്ലെന്ന് കുവൈത്ത് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കുവൈത്തിൻറെ തീരുമാനം. 

മൂല്യവർധിത നികുതി നടപ്പാക്കുന്നതിൻറെ പാർലമെൻറിൻറെ അനുമതിയും ആവശ്യമാണ്. എന്നാൽ ജിസിസി അംഗീകരിച്ച ബിൽ കുവൈത്ത് പാർലമെൻ‌റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സാങ്കേതികതടസങ്ങൾ നിലനിൽക്കുന്നതിനാൽ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടി ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുമില്ല. ബഹ്റൈനിിലും ഖത്തറിലും മൂല്യവർധിത നികുതി നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. ബഹ്റൈനിൽ പുതിയ മൂല്യവർധിത നികുതി ഘടന തയാറാക്കുന്നത് വരെ, ഇത് നടപ്പാക്കുന്നതിനുള്ള നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. ഈ വർഷം വാറ്റ് നടപ്പാക്കില്ലെന്ന് ഒമാനും പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE