ദുബായില്‍ തൊഴിലാളികൾക്കായി മാർഗനിർദേശ പുസ്തകം പുറത്തിറക്കി

labour-gudeline-t
SHARE

ദുബായില്‍ തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച മാർഗനിർദേശ പുസ്തകം പുറത്തിറക്കി. ദുബായ് എമിഗ്രേഷൻ ഉപതലവനും ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ്  പുസ്തകം പ്രകാശനം ചെയ്തത്. 

യുഎഇയിലെ തൊഴില്‍ നിയമം വിശദമായി പ്രതിപാദിക്കുന്നതാണ് കൈപ്പുസ്തകം. ഇതില്‍ തൊഴിലാളികളുടെ ക്ഷേമം, അവകാശ സംരക്ഷണം, തൊഴിലിടങ്ങളിൽ പാലിക്കണ്ട സുരക്ഷാ നിയമങ്ങൾ, തൊഴിലാളിയുടെ ഉത്തരവാദിത്തം എന്നിയവയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. 55 പേജുള്ള പുസ്തകം തൊഴിലാളികള്‍ക്ക്  മനസിലാക്കാന്‍ കഴിയുംവിധം ലളിതമായും ചിത്രങ്ങള്‍ സഹിതവുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കായി നടത്തിവരുന്ന ബോധവല്‍കരണ പദ്ധതികളുടെ ഭാഗമായാണ് പുസ്തകം വിതരണം ചെയ്യുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലാണ് ആദ്യഘട്ടത്തില്‍ പുസ്തകം പുറത്തിറക്കിയത്. മലയാളം, ഹിന്ദി, ഫിലിപ്പൈൻസ്, നോപ്പാളി തുടങ്ങി മറ്റു ഭാഷകളിലും വൈകാതെ പുസ്തകം ഇറക്കുമെന്ന് തൊഴില്‍കാര്യ സ്ഥിരം സമിതി അറിയിച്ചു.

MORE IN GULF
SHOW MORE