നിക്ഷേപ സുരക്ഷയിന്മേലുള്ള മോദിയുടെ ഉറപ്പ് ഒമാനി വ്യവസായികളെ ആകര്‍ഷിക്കും

modi-oman-invest-t
SHARE

നിക്ഷേപ സുരക്ഷയിന്മേലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം ആകര്‍ഷിക്കും.  ഇന്ത്യാ ഒമാന്‍ ബിസിനസ് മീറ്റിലാണ് നരേന്ദ്രമോദി ഒമാനി വ്യവസായികള്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.

ഇന്ത്യയുടെ പുതിയ വ്യാപാര, നിക്ഷേപ നയങ്ങളും ലളിത നടപടിക്രമങ്ങളുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകം. ഇക്കാര്യത്തില്‍ ഇയ്യിടെ ഒമാനിലെത്തിയ പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കുക കൂടി ചെയ്തതോടെ സ്വദേശി നിക്ഷേപകരില്‍ അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വൈഗദ്ധ്യവും ഒമാന്‍റെ മൂലധനവും ചേരുമ്പോള്‍ വന്‍ സാധ്യതയാണ് തുറന്നിടുന്നതെന്ന് വ്യവസായ പ്രമുഖര്‍ വിലയിരുത്തുന്നു.

അടിസ്ഥാന സൌകര്യവികസനം, റോഡ്, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ മൂലധനം ഇറക്കാനാണ് ഒമാനികള്‍ക്ക് താല്‍പര്യം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലും സഹകരണമുണ്ടാകും. ഇന്ത്യയെ അടുത്തറിയുന്നവരാണ് ഒമാനികള്‍. എങ്കിലും മോദിയുടെ സന്ദര്‍ശനം ഇന്ത്യയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. തിരിച്ച് ഒമാന്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പരിഗണന ഈ രാജ്യത്ത് നിക്ഷേപിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതാണ്.

MORE IN GULF
SHOW MORE