അപ്രതീക്ഷിതമായി റഹ്മാനെത്തി; അമ്പരന്ന് കുട്ടികൾ

Thumb Image
SHARE

രാജ്യസ്നേഹം ഓളമിട്ട കൊച്ചുകൂട്ടുകാരുടെ പാട്ടരങ്ങിലേക്ക് ഈണങ്ങളുടെ രാജകുമാരൻ എ.ആർ.റഹ്മാനെത്തി. ഓർക്കാപ്പുറത്ത് പടിയേറിയെത്തിയ സംഗീത സാമ്രാട്ടിനെ കണ്ട് അമ്പരന്ന് വിദ്യാര്‍ഥികള്‍. ദുബായ് ബോളിവുഡ് പാര്‍ക്കിലായിരുന്നു അപ്രതീക്ഷിത സമാഗമം. ദുബായ് ഔര്‍ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു വ്യത്യസ്തമാര്‍ന്ന സംഗീത പരിപാടി അരങ്ങേറിയത്. 

ഏഴിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആയിരം വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനത്തില്‍ ഒന്നിച്ചു. പാട്ടുതീർന്ന് മുഖമുയർത്തിയവർ കണ്ടത് സംഗീത മാന്ത്രികനെ. വിസ്മയമടക്കാതെ നോക്കിനിന്നവരെ നിറഞ്ഞചിരിയോടെ ചേര്‍ത്തുനിര്‍ത്തി. ഒരുനിമിഷം തരിച്ചുനിന്ന കുഞ്ഞാരാധകർ പിന്നെ ആർത്തു വിളിച്ചു. 

മറക്കാനാവാത്ത മനോഹര നിമിഷമാണ് സമ്മാനിച്ചതെന്ന് എ.ആര്‍ റഹ്മാന്‍ പറഞ്ഞുസംഗീത സപര്യയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ദുബായിലെത്തിയ അദ്ദേഹത്തിന് ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ടാണ് അപ്രതീക്ഷിത വിരുന്നൊരുക്കിയത്. 

MORE IN GULF
SHOW MORE