യുഎഇയില്‍ ജോലി മാറണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Thumb Image
SHARE

യുഎഇയില്‍ ജോലി മാറണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഫെബ്രുവരി നാലിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. പുതിയ വീസ അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ദീര്‍ഘകാലം യുഎഇയില്‍ താമസിക്കുന്ന വ്യക്തി പുതിയ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ സ്വാഭവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ദുബായ്, അബുദാബി പൊലീസ് സ്റ്റേഷനിലാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. പേരും എമിറേറ്റ്സ് ഐഡി നമ്പറും നല്‍കി ഓണ്‍ലൈനിലോ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷിക്കാം. കാലാവധി കഴിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ ആ വിവരം കൈമാറിയാലും മതി. വിദേശികള്‍ക്ക് 220 ദിര്‍ഹമും സ്വദേശികള്‍ക്ക് 120 ദിര്‍ഹമുമാണ് ഫീസ്. രാജ്യത്തിന് പുറത്തുള്ളവര്‍ 320 ദിര്‍ഹം നല്‍കണം. രണ്ടു മുതല്‍ ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിദേശത്തുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിരലടയാളം പകര്‍ത്തി ഏറ്റവും അടുത്തുള്ള യുഎഇ എംബസിക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്. വിവരങ്ങള്‍ക്ക് 901 നമ്പറിലോ mail@dubaipolice.gov.ae mailto:mail@dubaipolice.gov.ae നമ്പറില്‍ ബന്ധപ്പെടണം. പുതുതായി യുഎഇയില്‍ ജോലി തേടുന്നവര്‍ സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. 

MORE IN GULF
SHOW MORE