ദുബായില്‍ നിയമം ലംഘിച്ച് നിരത്തിലിറക്കിയ സ്കൂള്‍ ബസുകള്‍ പിടികൂടി

Thumb Image
SHARE

ദുബായില്‍ നിയമം ലംഘിച്ച് നിരത്തിലിറക്കിയ 1642 സ്കൂള്‍ ബസുകള്‍ ആര്‍ടിഎ പിടികൂടി. ഈ അധ്യയന വർഷത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. 

സുരക്ഷിത യാത്രയ്ക്കുള്ള ആര്‍ടിഎ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂൾ ബസുകൾക്കെതിരായണ് നടപടി സ്വീകരിച്ചത്. ബസുകളുടെ സാങ്കേതിക വശങ്ങൾക്ക് പുറമേ വാഹനത്തിൻറെ അകവും പുറവുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് യാത്രാനുമതി നല്‍കുക. സ്വകാര്യ സ്കൂളുകളിലെ 1.22 ലക്ഷം വിദ്യാർഥികളും സർക്കാർ സ്കൂളുകളിലെ ഇരുപത്തൊന്നായിരത്തിലധികം വിദ്യാർഥികളുമാണ് സ്‌കൂൾ ബസുകളെ ആശ്രയിക്കുന്നത്. ഇവർക്കായി 6410 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 6093 ഡ്രൈവർമാരും 5750 സൂപ്പർ വൈസർമാരും സേവനമനുഷ്ഠിക്കുന്നു. ജീവനക്കാരുടെ ശാരീരിക ക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ സേവനത്തിന് അനുമതി നല്‍കൂ. ആര്‍ടിഎ അംഗീകരിച്ച കേന്ദ്രങ്ങളില്‍നിന്നാണ് ഇതിനായി വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടത്. സ്‌കൂൾ ബസ് ഓടിക്കാൻ പ്രത്യേക പെർമിറ്റും ആവശ്യമാണ്. നിയമം ലഘിച്ച് സ്‌കൂൾ ബസിൽ ജോലിക്കാരെ നിയമിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി. 

MORE IN GULF
SHOW MORE