ദുബായ് വാട്ടര്‍ കനാലിന് കുറുകെ നിര്‍മിച്ച പുതിയ പാലം തുറക്കുന്നു

Thumb Image
SHARE

ദുബായ് വാട്ടര്‍ കനാലിന് കുറുകെ നിര്‍മിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. അല്‍ഖൈല്‍ റോഡിനെ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. 

ഓരോ ദിശയിലേക്കും രണ്ട് ലെയ്നുകള്‍ വീതമുള്ള പാലമാണ് ആര്‍.ടിഎ നിര്‍മിച്ചത്. 1,270 മീറ്റര്‍ നീളമുള്ള പാലത്തിന് 15 മീറ്റര്‍ വീതിയുമുണ്ട്. റാസല്‍ഖോര്‍-അല്‍ഖൈല്‍ റോഡിലെ ഇന്റര്‍സെക്ഷനില്‍നിന്ന് ആരംഭിക്കുന്ന പാലം ഫിനാന്‍ഷ്യല്‍ സെന്റര്‍ ഭാഗത്തേക്കുള്ള ഗതാഗതം എളുപ്പമാക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ ആല്‍ തായര്‍ പറഞ്ഞു. ഈ മേഖലയില്‍ നിലവിലുള്ള റോഡ് രണ്ട് ലൈനുകള്‍ കൂടി ചേര്‍ത്ത് വികസിപ്പിക്കുമെന്നും പറഞ്ഞു. ദുബായ് അല്‍ഐല്‍ റോഡില്‍നിന്ന് അല്‍ഖൈല്‍ റോഡ് വഴി ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിലേക്കുള്ള ഗതാഗത കുരുക്കിന് ഇതോടെ ആശ്വാസമാകും. കൂടാതെ ദുബായ് മാളിലെ പാര്‍ക്കിങിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന പദ്ധതിയും പുരോഗമിക്കുന്നു. മണിക്കൂറില്‍ 4500 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 

MORE IN GULF
SHOW MORE