ക്രിസ്മസിനെ വരവേറ്റ് ഒമാൻ വിപണി

oman-x-mas
SHARE

മസ്‌കത്ത്: ക്രിസ്മസ് ദിനങ്ങള്‍ എത്തിയതോടെ ഒമാന്‍ വിപണിയില്‍ രുചിക്കൂട്ടുകളുടെയും പുതുമയുടെയും നറുമണം. ഹൈപ്പര്‍മാര്‍ക്കറ്റുകളും ബേക്കറികളുമെല്ലാം ക്രിസ്മസ് ഉത്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെ തന്നെയാണ് കച്ചവടക്കാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കരോളുകള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ക്കാണ് ഇതുവരെ തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, കേക്കുകള്‍ ഉള്‍പ്പടെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

കേക്കുകള്‍ക്ക് പുറമെ ക്രിസ്മസ് വസ്ത്രങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം കടകളില്‍ ലഭ്യമാണ്. കേരളം, ഗോവ, മുംബൈ, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് കൂടുതല്‍ ഇതോടൊപ്പം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഉത്പന്നങ്ങളും ക്രിസ്മസ് വിപണിയിലുണ്ട്. ക്രിസ്മസ് വര്‍ണാ'മാക്കാനുള്ള അലങ്കാരവസ്തുക്കളുടെ കച്ചവടവും വ്യാപകമാണ്. വ്യത്യസ്തങ്ങളായ നക്ഷത്രങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്‍, ക്രിസ്മസ് ട്രീ, ദീപമാലകള്‍, പുല്‍ക്കൂടുകള്‍, പൂച്ചെണ്ടുകള്‍ തുടങ്ങിയവയെല്ലാം റെഡിമെയ്ഡ് ആയി കടകളില്‍ നിന്ന് ലഭിക്കും. 

നക്ഷത്രങ്ങള്‍ക്ക് ഒരു റിയാല്‍ മുതലാണ് വില. വ്യത്യസ്തങ്ങളായ ക്രിസ്മസ് ട്രീകള്‍ക്ക് ആവശ്യക്കാരേറെയാണ്. ആവശ്യക്കാരുടെ ആവശ്യത്തിനനുസരിച്ച് തയാറാക്കി നല്‍കുകയും ചെയ്യുന്നു. ക്രിസ്മസിന് പൂച്ചെണ്ടുകളും കടകളില്‍ വ്യാപകമായുണ്ട്. പൂച്ചെണ്ട് സമ്മാനമായി നല്‍കുന്ന രീതി വ്യാപകമായതിനാല്‍ ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളാണ് ഇതില്‍ കൂടുതലും ഇടംപിടിക്കുന്നത്. ഇന്നും മുതലുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നതായും കച്ചവടക്കാര്‍ പറഞ്ഞു.

MORE IN GULF
SHOW MORE