ഇന്ത്യന്‍ ടൂറിസം മന്ത്രിയും ഒമാന്‍ സാംസ്‌കാരിക മന്ത്രിയും കൂടിക്കാഴ്ച നടത്തി

mahesh-sharma-oman
SHARE

മസ്‌കത്ത്: രണ്ടാമത് യു എന്‍. ഡബ്ല്യു ടി ഒ യുനസ്‌കോ വിനോദ, സഞ്ചാര സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒമാനിലെത്തിയ ഇന്ത്യന്‍ ടൂറിസം, സാംസ്‌കാരികം, സിവില്‍ ഏവിയേഷന്‍ മന്ത്രി മഹേഷ് ശര്‍മ്മയെ ഒമാന്‍ സാംസ്‌കാരിക പൈതൃക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് സ്വീകരിച്ചു. 

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഒമാനില്‍ മികച്ച തൊഴില്‍ സാഹചര്യമാണുള്ളതെന്ന് മഹേഷ് ഷര്‍മ്മ പറഞ്ഞു. രാജ്യത്തോടും ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും ഇതില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കും ഒമാനും ഇടയിലെ സാംസ്‌കാരിക സഹകരണം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഒമാന്‍ സാംസ്‌കാരിക മന്ത്രാലയം ഉപദേശകന്‍ സയ്യിദ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദി, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.

MORE IN GULF
SHOW MORE