ഒമാനിൽ തൊഴിൽ പ്രശ്നം പരിഹരിക്കാൻ പ്രത്യേക കോടതി

Thumb Image
SHARE

ഒമാനിൽ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നു. കോടതിയെ സഹായിക്കുന്നതിന് സാങ്കേതിക വിദഗ്ദർ അടങ്ങിയ സമിതിക്ക് രൂപം നൽകി. തൊഴിൽ കേസുകൾ കാലതാമസം കൂടാതെ തീർപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നത്. പലപ്പോഴും തൊഴിൽ പ്രശ്നങ്ങൾ തീർപ്പാക്കുന്നതിന് മാസങ്ങൾ വേണ്ടി വരുന്നു. എന്നാൽ പുതിയ നിയമസംവിധാനം വരുന്നതോടെ ഈ താമസം ഇല്ലാതാകും. രാജ്യത്തെ നിയമം അനുസരിച്ച് തൊ​ഴി​ലാ​ളി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും മ​ുമ്പ്അ​തി​ന്​ ആ​ധാ​ര​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. 

എ​ന്തു​കൊ​ണ്ട്​ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന കാ​ര്യം സാ​ധൂ​ക​രി​ക്കു​ന്ന​താ​ക​ണം ഈ ​തെ​ളി​വു​ക​ൾ. സ്വ​ദേ​ശി​യെ​യാ​ണ്​ ജോ​ലി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തെ​ങ്കി​ൽ പ​ക​രം വി​ദേ​ശി​യെ നി​യ​മി​ക്ക​രു​ത്. ജോ​ലി​യി​ൽ​നി​ന്ന്​ ആ​ദ്യ​ത്തെ​യാ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മുൻപേ,പ​ക​ര​ക്കാ​ര​നെ നി​യ​മി​ക്കു​ക​യും വേ​ണം.സ്വ​ദേ​ശി​യെ നി​യ​മി​ച്ചാ​ൽ കു​റ​ഞ്ഞ​ത്​ ര​ണ്ടു​വ​ർ​ഷം അ​യാ​ളെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന രീ​തി​യി​ൽ ഈ ​നി​യ​മ​ത്തി​ൽ പ​രി​ഷ്​​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്.ര​ണ്ടു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം ജോ​ലി​യി​ൽ തു​ട​ര​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ തൊ​ഴി​ലു​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​യു​ടെ​യും വി​ശേ​ഷാ​ധി​കാ​ര​ത്തി​ൽ​പെ​ട്ട കാ​ര്യ​മാ​ണെന്നും അധികൃതർ അറിയിച്ചു

MORE IN GULF
SHOW MORE