ദുബായില്‍ തഖ് യീം സേവനങ്ങൾ ലഭ്യമാക്കുന്നു

Thumb Image
SHARE

ദുബായില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കായി തഖ് യീം തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. സ്വകാര്യ മേഖലയിലെ നാല് കമ്പനികള്‍ വഴിയാണ് മാനവ വിഭവ ശേഷി, സ്വദേശി വൽകരണ മന്ത്രാലയം തഖ് യീം സേവനങ്ങൾ ലഭ്യമാക്കുന്നത്. 

മൂന്നര ലക്ഷം കമ്പനികളിലായി ഏകദേശം 50 ലക്ഷം തൊഴിലാളികൾ സ്വാകാര്യ മേഖലയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഈ സ്ഥാപനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് തിങ്കളാഴ്ച മുതൽ തഖ് യീം സേവനങ്ങൾ ആരംഭിക്കുന്നത്. ലേബർ ക്യാംപുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതും തഖ് യീം മുഖേന ആയിരിക്കും. തസ് ഹീൽ കേന്ദ്രങ്ങൾക്ക് സമാനമായ സേവനമാണിത്. തൊഴില്‍ മന്താലയത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ നാല് കമ്പനികളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചാണ് യഥാസമയം വിവര കൈമാറ്റം നടത്തുക. ഓരോ സ്ഥാപനങ്ങളുടെയും സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് സംവിധാനവുമായി വിവരശേഖരം പൂര്‍ത്തിയാക്കുന്നത്. കമ്പനികളില്‍ പരിശോധനകള്‍ നടത്തുന്നതും ഇനി മുതല്‍ തഖ് യീം വിവരങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും വ്യക്തമാക്കുന്നു. 

MORE IN GULF
SHOW MORE