ഖത്തറിലേക്കുള്ള തൊഴിൽ വീസ നടപടിക്രമങ്ങൾ ഇനി നാട്ടിൽ പൂർത്തിയാക്കും

qatar-visa-t
SHARE

തൊഴിൽ വീസയിൽ ഖത്തറിലേക്കെത്തുന്നവരുടെ വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ ഇനി നാട്ടിൽ തന്നെ പൂർത്തിയാക്കും. സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കും. 

വൈദ്യപരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴിൽ കരാർ എന്നീ നടപടിക്രമങ്ങളാണ് സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ അതാത് രാജ്യങ്ങളിൽ വച്ച് പൂർത്തിയാക്കുക. സിംഗപ്പൂർ ആസ്ഥാനമായുള്ള ബയോമെറ്റ് കന്പനിയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഖത്തർ ആഭ്യന്തരമന്ത്രാലയം ഒപ്പുവച്ചു..ഇന്ത്യയിൽ കൊച്ചിയുൾപ്പെടെ ഏഴു സർവീസ് കേന്ദ്രങ്ങളാണുണ്ടാവുക. ഇന്ത്യയ്ക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തുനീസിയ എന്നീ രാജ്യങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്. ശ്രീലങ്കയിലാണ് ആദ്യ സേവന കേ ന്ദ്രം തുറക്കുക. സ്റ്റെംസ് ഹെൽത്ത്കെയറുമായി സഹകരിച്ചാണു ബയോമെറ്റിന്റെ പ്രവർത്തനം. നാട്ടിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്തുന്നവരെ പിന്നീട് ഖത്തറിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കില്ല. വിമാനത്താവളത്തിൽ രേഖകൾ മാത്രമായിരിക്കും പരിശോധിക്കുക. നാട്ടിൽ തന്നെ സർവീസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ ഖത്തറിലെത്തിയ ശേഷം മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. 

MORE IN GULF
SHOW MORE