അക്ഷരങ്ങളുടെ ലോകത്ത് ‌കാലെടുത്ത് വെച്ച് രണ്ട് എഴുത്തുക്കാർ

Thumb Image
SHARE

അക്ഷരങ്ങളുടെ വലിയ ലോകത്തേക്ക് കാലെടുത്ത് വച്ച രണ്ട് കൊച്ച് എഴുത്തുകാരെ കുറിച്ചാണ് ഇനി. യുഎഇയിൽ നിന്നുള്ള ആര്യനും ജസ്റ്റീനയും. ആര്യന്‍റെയും ജസ്റ്റീനയുടെയും എഴുത്ത് വിശേഷങ്ങളിലേക്ക്.  

ആര്യനും ജസ്റ്റീനയും ഒരു ഉത്തരമാണ്. വായനയും എഴുത്തും മരിക്കുന്നു എന്ന് ആകുലപ്പെടുന്നവർക്ക് പ്രവാസലോകം നൽകുന്ന ഉത്തരം. ഇക്കുറി ഇവരുടെ പുസ്തകങ്ങളുമുണ്ട് ഷാർജ പുസ്തകോൽസവത്തിൽ. അക്ഷര ലോകത്തെ വൻമരങ്ങൾക്കൊപ്പം പ്രതീക്ഷയുടെ തളിർ നാമ്പുകളായി.

ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എളുത്തുകാരിയാണ് ദുബായിൽ പ്രവാസിയായ ജിബിൻറെ മകൾ ജസ്റ്റീന. മൈ ഇമാജിനറി വേൾഡ്, എൻറെ സാങ്കൽപികം ലോകം അതാണ് ജസ്റ്റിനയുടെ പുസ്കത്തിൻറെ പേര്. കുഞ്ഞിക്കവിതകളും കൊച്ചുകഥകളുമുണ്ട് ഈ സാങ്കൽപിക ലോകത്തിൽ. കഥകളിലൂടെയും കവിതകളിലൂടെയും തൻറെ സാങ്കൽപിക ലോകം പങ്കുവയ്ക്കുന്ന ഈ കൊച്ചു എഴുത്തുകാരി ചില ഓർമപ്പെടുത്തുലകളും നമുക്ക് നൽകുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെ കുറിച്ച് വളരെ ലളിതമായി പറയുന്ന കവിതയാണ് അതിലൊന്ന്.  

കഥകളും കവിതകളുമുണ്ട് ജസ്റ്റീനയുടെ പുസ്തകത്തിലെങ്കിൽ തിരഞ്ഞെടുത്ത് ആറു കഥകളാണ് എ ട്രിസ്ര്റ് വിത് ലൈഫ് എന്ന ആര്യൻറെ പുസ്തകത്തിലുള്ളത്. ജീവിതത്തിൽ നാം മുറുകെ പിടിക്കേണ്ട മൂല്യങ്ങളിലും രീതികളിലും ഊന്നിക്കൊണ്ടാണ് ആര്യൻറെ എഴുത്ത്. താൻ എഴുതുന്ന ഓരോ വാക്കും മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു ആര്യൻ. സ്വപ്നങ്ങളിലേക്ക് നിശ്ചയദാർഡ്യത്തോടെ മുന്നേറണമെന്നും ആര്യന കഥകളിലൂടെ ഓർമിപ്പിക്കുന്നു. മാതാപിതാക്കളും അധ്യാപകരുമെല്ലാം ആര്യൻറെ എഴുത്തിന് നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.

ആര്യനും ജസ്റ്റീനയും പ്രതിനിധികളാണ്. അക്ഷരങ്ങളെയും പുസ്തങ്ങളെയും സ്നേഹിക്കുന്ന പുതിയ തലമുറയുടെ. ഇവർക്കൊപ്പം ഇനിയും ഒരുപാട് പേരുണ്ട്. ഒരുപാട് പേർ ഇവരുടെ വഴിയെ വളർന്നു വരുന്നുണ്ട്. വലിയ പ്രതീക്ഷയായി.

MORE IN GULF
SHOW MORE