വികസനത്തിന് ഊന്നല്‍ നല്‍കി യുഎഇ ബജറ്റ്

Thumb Image
SHARE

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കി യുഎഇ ബജറ്റിന് മന്ത്രിസഭ അംഗികാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ഷാര്‍ജയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2021 വരെയുള്ള ബജറ്റിന് അംഗീകാരം നല്‍കിയത്. 

20,110 കോടി ദിര്‍ഹമിന്‍റെ ബജറ്റില്‍ 5140 കോടി ദിര്‍ഹമാണ് 2018ലേക്ക് നീക്കിവച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 5.6 ശതമാനം തുക അധികം വകയിരുത്തിയിട്ടുണ്ട്. ബജറ്റ് തുകയിലെ 43 ശതമാനവും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് 1040 കോടിയും ആരോഗ്യമേഖലയ്ക്ക് 450 കോടിയും വകയിരുത്തി. 

സര്‍ക്കാര്‍ മേഖലയ്ക്ക് അനുവദിച്ച 2210 കോടി ദിര്‍ഹമില്‍ 350 കോടി ഫെഡറല്‍ പദ്ധതികള്‍ക്കായി വിനിയോഗിക്കും. ജനങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കുന്ന ബജറ്റില്‍ രാജ്യത്തിന്‍റെ ഭാവിക്കും മാനവശേഷി പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതി നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. 

MORE IN GULF
SHOW MORE