മലയാളത്തിനൊരു മറുഭാഷാനടിയെ പരിചയപ്പെടുത്തി സിനിമയിറങ്ങുന്നു. ചലച്ചിത്രനിരുപകൻ ഐ.ഗോപിനാഥ് സംവിധാനം ചെയ്ത സമർപ്പണത്തിലാണ് ബെംഗ്ളൂരുവിലെ പ്രമുഖ നാടകപ്രവർത്തകയും തിരക്കേറിയ പരസ്യ സിനിമാതാരവുമായ വെർജീനിയ റോഡ്രിഗസ് നായികയായെത്തുന്നത്.
ക്രൈംതില്ലറിന്റെ കഥാസന്ദർഭങ്ങളിലേക്ക് മനുഷ്യബന്ധങ്ങളുടെ വൈകാരികമുഹൂർത്തങ്ങൾ വിളക്കിചേർക്കുകയാണ് സംവിധായകൻ. ഭാഷയുടെ പരിമിതകളെ അതിജീവച്ചതിന്റെ കഥയാണ് വെർജീനിയ വിവരിക്കുന്നത്.
അമേരിക്കയിൽ നിന്ന് ഇടയ്ക്കിടെ നാട്ടിലെത്തുന്ന താരാരാമാനജത്തിന്റെ കഥയും തിരക്കഥയുമാണ് സിനിമയുടെ അവലംബം. താരയുടെ ആദ്യസിനിമാനുഭവവുമാണിത്. ഗുരുക്കന്മാരില്ലാതെ സിനിമാക്കാരനായിതിന്റെ അനുഭവം പറയുകയാണ് കാലിക്കറ്റ് സർവകലാശാല ഫിലോസഫി വിഭാഗം മേധാവിയായ സംവിധായകൻ.
നിരൂപകപ്രശംസ നേടിയ ഇത്രമാത്രമായിരുന്നു ഗോപിനാഥിന്റെ ആദ്യചിത്രം .