എഫ്.ബി.ബി കളേഴ്സ് ഫെമിന മിസ് ഇന്ത്യ 2017ന്റെ സൗത്ത് സോണ്‍ ഫൈനല്‍ റൗണ്ടിലേക്ക് സംസ്ഥാനത്തുനിന്നും മൂന്നുപേരെ തിരഞ്ഞെടുത്തു. കൊച്ചിയിലെ സെന്റര്‍ സ്ക്വയര്‍ മാളിലായിരുന്നു മല്‍സരം. അടുത്തമാസം അഞ്ചിന് ബെംഗളൂരുവിലാണ് സൗത്ത് സോണ്‍ ഫൈനല്‍ മല്‍സരം.
മന്നത്ത് സിങ് , അക്രിതി സിങ്, ഹന്ന റെജി കോശി എന്നിവരാണ് ആ മൂന്നുപേര്‍. മാളിലെ ഫാഷന്‍ സ്റ്റോറില്‍ സജ്ജമാക്കിയ റാംപിലെ നടത്തവും ആശയവിനിമയ മികവും ഒക്കെ വിലയിരുത്തിയാണ് മൂന്നുേപരെയും തിരഞ്ഞെടുത്തത്. നടിയും അവതാരകയുമായ പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു മല്‍സരത്തിന്റെ വിധികര്‍ത്താവ്.
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സോണല്‍ മല്‍സരങ്ങളുടെ ഫൈനലില്‍ പങ്കെടുക്കുക. മിസ് ഇന്ത്യ കേരള, മിസ് ഇന്ത്യ കര്‍ണാടക , മിസ് ഇന്ത്യ തമിഴ്നാട്, മിസ് ഇന്ത്യ ആന്ധ്രപ്രദേശ് , മിസ് ഇന്ത്യ തെലങ്കാന എന്നീ ൈടറ്റിലുകളിലായിരിക്കും ഇവര്‍ സോണല്‍ മല്‍സരങ്ങളുടെ ഫൈനലില്‍ ഫൈനലില്‍ റാംപിലെത്തുക. വിജയിക്കുന്നവര്‍ അവരവരുടെ സംസ്ഥാനങ്ങളെ ജൂണില്‍ മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ പ്രതിനിധീകരിക്കും.