E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പുരസ്കാര വേദിയില്‍ ഡോണള്‍ഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് അവതാരകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കയിലെ പുതിയ ചേരിതിരിവ് ഭയപ്പെടുത്തുന്നെന്ന് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നയങ്ങള്‍ക്കെതിരായ വിമര്‍ശനവേദി കൂടിയായി ഡോള്‍ബി തീയറ്റര്‍. 

കുടിയേറ്റക്കാരോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ നീല റിബണും മുസ്്ലീം രാജ്യമായ ലെബനനില്‍ നിന്നുള്ള ഡിസൈനറുടെ വസ്ത്രമണിഞ്ഞും താരങ്ങള്‍ റെഡ് കാര്‍പറ്റിലെത്തിയപ്പോള്‍ തുടങ്ങി ഹോളിവുഡിന്‍റെ പ്രതിഷേധം. മുഖ്യ അവതാരകന്‍ ജിമ്മി കിമ്മല്‍ ഒട്ടും മയമില്ലാതെ ഡോണള്‍ഡ് ട്രംപിനെ കടന്നാക്രമിച്ചു. ട്രംപിന്‍റെ മാധ്യമ വിരോധത്തെ പരിഹസിച്ച കിമ്മല്‍ സിഎന്‍എന്‍ അടക്കമുള്ളവര്‍ക്ക് പുറത്ത് പോകാമെന്ന് പറഞഞു. 

ഓസ്കര്‍ ചടങ്ങുകളെ നിശിതമായി വിമര്‍ശിച്ചിരുന്ന ‍‍ട്രംപിനെ ട്വീറ്റിലൂടെത്തന്നെ കളിയാക്കന്‍ കിമ്മല്‍ ശ്രമിച്ചതും ചിരിപടര്‍ത്തി. 

ട്രംപിന്‍റെ വിമര്‍ശനമേറ്റു വാങ്ങിയ മെറില്‍ സ്ട്രീപ്പിന് ഒട്ടും അര്‍ഹതയില്ലാത്ത കയ്യടി നല്‍കാമെന്ന അവതാരകന്‍റെ ആഹ്വാനത്തെ അലറിച്ചിരിച്ചാണ് ഡോള്‍ബി തിയറ്റര്‍ ഏറ്റെടുത്തത്. 

മികച്ച മേക്കപ്പിനുള്ള പുരസ്കാരം എല്ലാ കുടിയേറ്റക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നാണ് അലെസാന്‍ഡ്രോ ബെര്‍ട്ടലസി പ്രഖ്യാപിച്ചത്. 

വംശവെറിക്ക് ഇരയായവര്‍ക്ക് മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സംവിധായകന്‍ എഡല്‍മാന്‍ തന്‍റെ നേട്ടം സമര്‍പ്പിച്ചു. കല എല്ലാവരെയും എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നെന്ന് തെളിയിക്കുന്നതാണ് ഈവര്‍ഷത്തെ നോമിനേഷനുകളെന്ന് അക്കാദമി പ്രസി‍ഡന്‍റ് ഷെറില്‍ ബൂണ്‍ ഐസക്സ് പറഞ്ഞു. മികച്ച വിദേശചിത്രത്തിനുളള പുരസ്കാരം ലഭിച്ച ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹിദിയുടെ സന്ദേശമായിരുന്നു ഡോണള്‍ഡ് ട്രംപിനുള്ള ഏറ്റവും ശക്തമായ മറുപടി. 

മികച്ച അനിമേറ്റഡ് ചിത്രം പ്രഖ്യാപിക്കാനെത്തിയ മെക്സിക്കന്‍ താരം ഗാര്‍സ്യ ബെര്‍ണല്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :