E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഗ്രേറ്റ് ഫാദറിന് ഗ്രേറ്റ് സ്വീകരണമൊരുക്കാൻ ആരാധകർ ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

great-father-release
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി : മാസങ്ങൾക്കു മുമ്പേ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ മെഗാസ്റ്റാർ ചിത്രമായ ഗ്രേറ്റ് ഫാദറിന് വമ്പൻ സ്വീകരണം ഒരുക്കാൻ മത്സരിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ. ബിഗ് ബഡ്ജറ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സ്വീകരണ ചിലവുകളും ബിഗ് ബഡ്ജറ്റ് തന്നെയാണ് . കേരളമൊട്ടാകെ നൂറുകണക്കിന് കട്ടൗട്ടുകളും ആയിരക്കണക്കിന് ഫ്ലെക്സുകളും തയ്യാറായി കഴിഞ്ഞു .നിർമ്മാതാക്കൾ തയ്യാറാക്കിയത് കൂടാതെ ആരാധകർ സ്വന്തം പണം മുടക്കിയും ചില്ലറ സ്പോൺസർമാരുടെ സഹായത്തോടെയും തയ്യാറാക്കിവരുന്ന ഇവയുടെ മുഴുവൻ ചെലവ് അമ്പതു  ലക്ഷത്തോളം വരും എന്നാണ് കണക്ക്. എറണാകുളം നഗരത്തിൽ മാത്രം ആറു ലക്ഷത്തോളം രൂപയാണ് ആരാധകർ ഈ ഇനത്തിൽ പൊടിക്കുന്നത്. സോഷ്യൽ മീഡിയയിലെ ആരാധക കൂട്ടങ്ങളും പിന്തുണയുമായി രംഗത്തുണ്ട് .

അതേസമയം ഫാൻസ്‌ ഷോ യുടെ കാര്യത്തിലും ചിത്രം റെക്കോർഡ് ഇടുമെന്നു മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ ഇൻർനാഷണൽ  സെക്രെട്ടറി അരുൺ പറഞ്ഞു .കേരളത്തിൽ മാത്രം ഇതിനോടകം നൂറിൽ പരം ഫാൻസ്‌ ഷോകളുടെ ടിക്കറ്റു മുഴുവനായും വിറ്റു തീർന്നിരിക്കുകയാണ് .കൂടാതെ മലയാള സിനിമ ചരിത്രത്തിലാദ്യമായി സിനിമയുടെ ഫാൻസ്‌ ഷോകൾ അമേരിക്കയിലെ ന്യൂ യോർക്ക് , ഹൂസ്റ്റൺ , ന്യൂജേഴ്‌സി , കൂടാതെ യു എ ഇ , ഇംഗ്ലണ്ട് , ആസ്‌ട്രേലിയ , അയർലൻഡ് , വിവിധ അറബ് രാജ്യങ്ങൾ തുടങ്ങി ഒരു ഡസനോളം സെന്ററുകളിൽ നടത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നുവെന്ന് അരുൺ പറഞ്ഞു.

പ്രദർശനങ്ങളോടനുബന്ധിച്ചു നൂറോളം ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടന നടപ്പിലാക്കുന്നുണ്ട് . നിർധനരായ തിമിര രോഗികൾക്ക് സൗജന്യമായി നേത്ര ശസ്ത്രക്രിയ , വൃക്കരോഗികൾക്കുള്ള സഹായം , ഹൃദയ ശസ്ത്രക്രിയ സഹായം തുടങ്ങിയവ ഫാൻസ്‌ യൂണിറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനായി ചിത്രം പ്രദർശിപ്പിക്കുന്ന സെന്ററുകൾക്ക് സമീപമുള്ള ഫാൻസിന്റെ ഹെൽപ് ഡെസ്‌കിനെ സമീപിച്ചാൽ മാത്രം മതി . തമിഴ്, തെലുങ്ക് മെഗാസ്റ്റാറുകളുടെ സിനിമയുടെ റിലീസ് ടൈമിൽ ഇതുപോലെ ബൃഹത്തായ ആഘോഷ പരിപാടികൾ ഉണ്ടെങ്കിലും നിർധനരെ ഇത്രമാത്രം സഹായിക്കുന്ന ക്ഷേമ പരിപാടികൾ ഇതാദ്യമാണ് . മാർച്ച് 30നാണു ചിത്രം റിലീസ് ചെയ്യുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :